Wednesday, September 24, 2008

കരിവളപ്പൊട്ടുകള്‍

ഞാന്‍ തേടുകയാണ്.....ഈ ക്ഷേത്രാങ്കണത്തില്‍
കാലം മായ്ച്ച നമ്മുടെ കാലടിപ്പാടുകള്‍.......
ഞാന്‍ തിരയുകയാണ്......ഈ പ്രദക്ഷിണവീഥിയില്‍.....
നിന്‍ മുടിയില്‍നിന്നൂര്‍ന്നു വീണ
എന്‍ കനവുകളാം നങ്ങ്യാര്‍വട്ടപ്പൂക്കള്‍...



പഴമയുടെ കറുപ്പുമാഞ്ഞ കല്പടവില്‍,
ചിതലരിച്ച കൂത്തുമാടത്തില്‍,
നീരുവറ്റിയ ആമ്പല്‍ക്കുളപ്പടവില്‍,
ഞാന്‍ തിരയുകയാണ്........
എന്‍ കൈക്കുള്ളില്‍ ഞെരിഞ്ഞമ്മര്‍ന്ന.....
നിന്‍ കൈത്തണ്ടയെ മുറിവേല്പിച്ച്........
മണ്ണില്‍ വീണുച്ചിതറിയ കരിവളപ്പൊട്ടുകള്‍....


എനിക്കറിയാം........
എന്നെങ്കിലും നി ഈ വഴിവരാത്തിരിക്കില്ല....
അന്നു നീ മനസ്സില്‍ ഉറക്കിക്കെടുത്തിയ ഓര്‍മ്മകള്‍.....
ഉണരാതിരിക്കില്ല.....
ഒരു നിമിഷം ........ഒരു നിമിഷമെങ്കിലും.....
നീ വിതുമ്പാതിരിക്കില്ല.........
അന്നെങ്കിലും എന്‍റെ പ്രണയം ജയിക്കാതിരിക്കില്ല..............

4 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...
This comment has been removed by the author.
രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നന്നായിട്ടുണ്ട്,
ആശംസകള്‍.
(വേര്‍ഡ് വേരിഫികേഷന്‍ ഒഴിവാക്കിയാല്‍ നന്നായിരുന്നു)

മനോജ് മേനോന്‍ said...

നന്ദി...ഇതിലെ പല സെറ്റിങ്ങ്സും വലിയ പിടുത്തമില്ല.....

രഞ്ജിത്ത് ലാല്‍ എം .എസ്. said...

നന്നായിട്ടുണ്ട്,,,,