ഞാന്‍ തേടുകയാണ്.....ഈ ക്ഷേത്രാങ്കണത്തില്‍
കാലം മായ്ച്ച നമ്മുടെ കാലടിപ്പാടുകള്‍.......
ഞാന്‍ തിരയുകയാണ്......ഈ പ്രദക്ഷിണവീഥിയില്‍.....
നിന്‍ മുടിയില്‍നിന്നൂര്‍ന്നു വീണ
എന്‍ കനവുകളാം നങ്ങ്യാര്‍വട്ടപ്പൂക്കള്‍...
പഴമയുടെ കറുപ്പുമാഞ്ഞ കല്പടവില്‍,
ചിതലരിച്ച കൂത്തുമാടത്തില്‍,
നീരുവറ്റിയ ആമ്പല്‍ക്കുളപ്പടവില്‍,
ഞാന്‍ തിരയുകയാണ്........
എന്‍ കൈക്കുള്ളില്‍ ഞെരിഞ്ഞമ്മര്‍ന്ന.....
നിന്‍ കൈത്തണ്ടയെ മുറിവേല്പിച്ച്........
മണ്ണില്‍ വീണുച്ചിതറിയ കരിവളപ്പൊട്ടുകള്‍....
എനിക്കറിയാം........
എന്നെങ്കിലും നി ഈ വഴിവരാത്തിരിക്കില്ല....
അന്നു നീ മനസ്സില്‍ ഉറക്കിക്കെടുത്തിയ ഓര്‍മ്മകള്‍.....
ഉണരാതിരിക്കില്ല.....
ഒരു നിമിഷം ........ഒരു നിമിഷമെങ്കിലും.....
നീ വിതുമ്പാതിരിക്കില്ല.........
അന്നെങ്കിലും എന്‍റെ പ്രണയം ജയിക്കാതിരിക്കില്ല..............
Wednesday, September 24, 2008
Tuesday, September 16, 2008
അമ്മേ...
അമ്മേ.......
അമ്മേ.....നിന്‍ നെഞ്ചിലെ
പാലമൃതുതുണണുവാന്‍
എനിക്കിന്നും തീരാത്ത മോഹം
അമ്മേ.......
നിന്‍ താരാട്ടു പാട്ടുകേട്ടുറങ്ങുവാന്‍
എനിക്കിന്നും തീരാത്ത മോഹം
ഒരിക്കലും തീരാത്ത മോഹം
അമ്മേ.......
നിന്‍ കൈവിരല്‍ തുമ്പു
പിടിച്ചൊന്നുപിച്ച വെച്ച് നടക്കാന്‍.......
അടിതെറ്റിവീഴൂംമ്പോള്‍
വാരിയെടുത്ത്മാറോടുചേര്‍ത്തു
നീ നല്കും സ്നേഹലാളനങ്ങള്‍
ഏറ്റുവാങ്ങാന്
എനിക്കിന്നും തീരാത്ത മോഹം
ഒരിക്കലും തീരാത്ത മോഹം
ബാല്യത്തില്‍
നീ എന്നിലോതിയ വാക്കുകള്‍
ജീവിതവീഥിയില്‍ പൂക്കളായി
മുറ്റത്തെ അരളിത്തണ്ടാല്‍
നീ നല്‍കിയ വേദന, തേനൂറും ഓര്‍മ്മയായ്
അകലെയാണറിയാം...
എങ്കിലുമാ,മടിയില്‍തലചായ്ച്ചുറങ്ങാന്‍
മനം കൊതിക്കയായി
എന്നെ കാണുമ്പോഴും,
ഞാനകലുമ്പോളുംനിന്‍ കണ്ണില്‍ നിറയുന്നു
നീര്‍ മുത്തുകള്‍
ആ ചെറുകണത്തിലെ സ്നേഹമളക്കാന്
കഴിയുമൊ, വിശ്വസ്രഷ്ടാവിനും.......
ദിനവും നിന്‍ പാദം
മനസ്സാലെ വന്ദിച്ചുതുടരുന്നു ഞാനീയാത്ര...
നിന്‍ മനം നൊന്ത പ്രാര്‍ത്ഥനയാണല്ലോ.....
എന്നും എന്‍റെ സുരക്ഷ.....
എന്നില്‍ ഒരിറ്റു നന്മയുണ്ടങ്കില്‍
അതമ്മേ നീ നല്‍കിയ ഭിക്ഷ.......
അമ്മേ.....നിന്‍ നെഞ്ചിലെ
പാലമൃതുതുണണുവാന്‍
എനിക്കിന്നും തീരാത്ത മോഹം
അമ്മേ.......
നിന്‍ താരാട്ടു പാട്ടുകേട്ടുറങ്ങുവാന്‍
എനിക്കിന്നും തീരാത്ത മോഹം
ഒരിക്കലും തീരാത്ത മോഹം
അമ്മേ.......
നിന്‍ കൈവിരല്‍ തുമ്പു
പിടിച്ചൊന്നുപിച്ച വെച്ച് നടക്കാന്‍.......
അടിതെറ്റിവീഴൂംമ്പോള്‍
വാരിയെടുത്ത്മാറോടുചേര്‍ത്തു
നീ നല്കും സ്നേഹലാളനങ്ങള്‍
ഏറ്റുവാങ്ങാന്
എനിക്കിന്നും തീരാത്ത മോഹം
ഒരിക്കലും തീരാത്ത മോഹം
ബാല്യത്തില്‍
നീ എന്നിലോതിയ വാക്കുകള്‍
ജീവിതവീഥിയില്‍ പൂക്കളായി
മുറ്റത്തെ അരളിത്തണ്ടാല്‍
നീ നല്‍കിയ വേദന, തേനൂറും ഓര്‍മ്മയായ്
അകലെയാണറിയാം...
എങ്കിലുമാ,മടിയില്‍തലചായ്ച്ചുറങ്ങാന്‍
മനം കൊതിക്കയായി
എന്നെ കാണുമ്പോഴും,
ഞാനകലുമ്പോളുംനിന്‍ കണ്ണില്‍ നിറയുന്നു
നീര്‍ മുത്തുകള്‍
ആ ചെറുകണത്തിലെ സ്നേഹമളക്കാന്
കഴിയുമൊ, വിശ്വസ്രഷ്ടാവിനും.......
ദിനവും നിന്‍ പാദം
മനസ്സാലെ വന്ദിച്ചുതുടരുന്നു ഞാനീയാത്ര...
നിന്‍ മനം നൊന്ത പ്രാര്‍ത്ഥനയാണല്ലോ.....
എന്നും എന്‍റെ സുരക്ഷ.....
എന്നില്‍ ഒരിറ്റു നന്മയുണ്ടങ്കില്‍
അതമ്മേ നീ നല്‍കിയ ഭിക്ഷ.......
Subscribe to:
Comments (Atom)
